Language : Malayalam
Pages : 697 (Multicolour)
Price : Rs 900/-
Published by : State Institute of Encyclopaedic Publications
ശാസ്‌ത്രത്തിന്റെ ചരിത്രത്തിലൂടെ ഒന്നു കണ്ണോടിക്കുന്ന ഏതൊരാളുടെയും മനസ്സില്‍ ആഴത്തില്‍ പതിയുന്ന രണ്ടു മഹാസംഭവങ്ങളാണ് 1609-ല്‍ ഗലീലിയോ ആദ്യമായി ദൂരദര്‍ശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയതും 1859-ല്‍ ചാള്‍സ് ഡാര്‍വിന്‍ ഒറിജിന്‍ ഓഫ് സ്‌പീഷിസ് എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതും. ചരിത്രഗതിയെ ഇത്രയേറെ മാറ്റിമറിച്ച സമാന സംഭവങ്ങളൊന്നും ശാസ്‌ത്ര ചരിത്രത്തില്‍ വേറെ ഉണ്ടെന്നു തോന്നുന്നില്ല.
സഹസ്രാബ്‌ദങ്ങളായി മനുഷ്യര്‍ തങ്ങളെപ്പറ്റി ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്‌തിരുന്ന ആശയപ്രപഞ്ചത്തെയാണ് ചാള്‍സ് ഡാര്‍വിന്‍ തന്റെ പരിണാമ സിദ്ധാന്തത്തിലൂടെ ഉലച്ചത്. `ചരിത്രത്തിലെ എക്കാലത്തെയും മഹത്തായ ആശയത്തിന്റെ' ഉപജ്ഞാതാവായ ഡാര്‍വിനെ പരാമര്‍ശിക്കാതെ ഇന്ന് ഒരു ജീവശാസ്‌ത്രശാഖയ്‌ക്കും നിലനില്‍ക്കാനാവില്ല. എന്നാല്‍ ഡാര്‍വിന്‍ പരിണാമ സിദ്ധാന്തം അവതരിപ്പിക്കുന്ന കാലത്ത് ഭൂരിപക്ഷം ശാസ്‌ത്രജ്ഞരും അതിനെ ഒരു സാധ്യതയായി മാത്രമെ കണ്ടിരുന്നുള്ളൂ. ക്രമേണ പരിണാമത്തിന്റെ തെളിവുകള്‍ ഓരോന്നായി വന്നു ചേര്‍ന്നെങ്കിലും അതിന്റെ ഭൗതികാടിത്തറ തികച്ചും ദുര്‍ബലമായിരുന്നു. അതുകൊണ്ടു തന്നെ, സൃഷ്‌ടിവാദികളുടെ വാദമുഖങ്ങള്‍ക്ക് സാധാരണ ജനങ്ങളില്‍ വലിയ സ്വാധീനം നിലനിന്നു.
ജീവന്റെ തന്മാത്രാടിത്തറ വ്യക്തമായതോടെയാണ്, കൃത്യതയുള്ള ഒരു ശാസ്‌ത്രം എന്ന നിലയിലേയ്‌ക്ക് പരിണാമ വിജ്ഞാനീയം ഉയര്‍ന്നത്. ഇന്നിപ്പോള്‍ യുക്തിസഹമായി ചിന്തിക്കുന്ന ഒരാള്‍ക്കും സന്ദേഹമുണ്ടാകാത്തവിധം അത് ആശയതലത്തിലും നിരീക്ഷണതലത്തിലും കൃത്യത നേടിക്കഴിഞ്ഞു. എന്നു മാത്രമല്ല, പുതിയ ജീവരൂപങ്ങള്‍ക്ക് പുനഃസംയോജക സാങ്കേതികവിദ്യയിലൂടെ ജന്മം നല്‍കാനുള്ള ശേഷിയും മനുഷ്യന്‍ ആര്‍ജ്ജിച്ചിരിക്കുന്നു. പരിണാമ വിജ്ഞാന രംഗത്ത് മനുഷ്യന്‍ നടത്തിയ നീണ്ട വിഷമമേറിയ അന്വേഷണങ്ങളും അതിലൂടെ എത്തിച്ചേര്‍ന്ന ആധുനികധാരണകളും സാധാരണജനങ്ങള്‍ക്കു കൂടി മനസ്സിലാകുന്ന രീതിയില്‍ അനാവരണം ചെയ്യാനുള്ള ശ്രമമാണ് ഈ വിജ്ഞാനകോശം.
(Forword by Prof. K. Pappootty,
Director, State Institute of Encyclopedic Publications)
Articles Contributed by me:
Ecotype (page 85)
Ichnology (page 87)
Exaptation (page 120)
Epigenetic Inheritance (page 126)
Mass Extinction (page 180)
Evolution of Fungi (page 479)
and biographies of Evolutionary Scientists/Philosophers:
Agassiz, Louis (page 19)
Anaximander (page 27)
Ayala, francisco Jose (page 44)
Carrol, Sean B (page 156)
Cuvier, Georges (page 178)
de Vries, Hugo (page 346)
Dobzhansky, T. G (page 364)
Eldredge, Niles (page 129)
Gould, Stephen Jay (page 216)
Goldschimdt, Richard (page 220)
Gray, Asa (page 224)
Hamilton, Williams (page 673)
Haldane, JBS (page 674)
Hooker, Joseph Dalton (page 676)
Henning, Emil Hans (page 677)
Haekel, Ernst Heinrich (page 678)
Howells, William (page 679)
Huxley, Julian (page 669)
Huxley, Thomas (page 670)
Kimoora, Motoo (page 171)
Lyell, Charles (page 573)
Lamarck, Jean Baptiste (page 574)
Linnaeus, Carl (page 579)
Lewontin, Richard (page 583)
Margulis, Lynn (page 540)
Malthus, Thomas (page 541)\
Mendel, Gregor Johann (page 544)
Maynard Smith, John (page 548)
Mayr, Ernst Walter (page 551)
Oparin, Alexander (page 133)
Oakley, Kenneth Page (page 137)
Ray, John (page 569)
Sympson, George Gaylord (page 648)
Sedgewick, Adam (page 654)
Stebbins, George Ledyard (page 665)
Wallace, Alfred Russel (page 604)
Wilson, Allan Charles (page 609)
Website : http://www.keralasiep.org/
http://www.sarva.gov.in/
Email : sarvavijnanakosam@yahoo.com
Phone : 0471 3015665