Tuesday, April 20, 2010

HUMAN CLONING BOOK REVIEW


Title          : Cloning:
                   Dolliyil Ninnum
                   Manushyanilethumpol
Author      : N. S. Arun Kumar
Pages        : 158 (Paperback)
Publishers : DC Books, Kerala.
Price         : Rs 75/-
ISBN         : 978-81-264-2073-5

പുരാണങ്ങളില് രക്തബീജനെപ്പോലെയുള്ള പല അസാധാരണ ജന്മങ്ങളെക്കുറിച്ചുള്ള നിരവധി പരാമര്‍ശങ്ങള് നമ്മള് കണ്ടിട്ടുണ്ട്. ഓരോ തുള്ളി ചോരയില് നിന്നും ഉടലെടുക്കുന്ന പുതുജന്മങ്ങളെ അസംഭവ്യമായ ഒരു ഭാവനയായി മാത്രമാണു നമ്മള് കണ്ടിരുന്നത്. അമ്മയുടെ ഗര്‍ഭപാത്രത്തിനു പുറത്ത് കുഞ്ഞു പിറക്കുമെന്നുതന്നെ നമ്മള് കരുതിയതല്ല. എന്നാല് ആ ധാരണകളെല്ലാം മാറ്റാന് നമ്മള് നിര്‍ബന്ധിതരായിത്തീര്‍ന്നു. ഓരോ തുള്ളി ചോരയില് നിന്നല്ല, ഓരോ ജീവകോശത്തില് നിന്നു പോലും ഒരു പുതിയ ജീവന് പിറക്കാമെന്ന് ശാസ്‌ത്രം കണ്ടെത്തി. അതു പ്രാവര്‍ത്തികമാക്കുകയും ചെയ്‌തു. ക്ലോണിങ്ങിന്റെ ചരിത്രം അതാണ്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മുടെ പത്രത്താളുകളിലും മാധ്യമവാര്‍ത്തകളിലും ഒരുപാട് സ്ഥലം അപഹരിച്ച ഒരു വിഷയമാണ് ക്ലോണിങ്. ഇഗ്ലീഷില് ഇതു സംബന്ധിച്ച നിരവധി പുസ്‌തകങ്ങളുണ്ടായിട്ടുണ്ട്. ഇന്റര്‍നെറ്റിലും ഇതു സംബന്ധിച്ച വിവരങ്ങള് ലഭ്യമാണ്. എങ്കില്‍പ്പോലും ശരാശരി മലയാളിക്ക് അത് വ്യക്തമാകണമെങ്കില് മലയാളത്തില് അതിനെക്കുറിച്ച് ഗ്രന്ഥമുണ്ടാകണം. പക്ഷേ അടുത്തകാലം വരെ അത്തരം ഒരു ഗ്രന്ഥരചനയ്‌ക്ക് ആരും മുതിര്‍ന്നു കണ്ടില്ല. കുറേ വൈകിയിട്ടാണെങ്കിലും ഇതു സംബന്ധിച്ചുള്ള ശ്രദ്ധേയമായ ഒരു ഗ്രന്ഥം ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു: `ക്ലോണിങ്-ഡോളിയില് നിന്ന് മനുഷ്യനിലെത്തുമ്പോള്'. ശ്രദ്ധേയനായ ശാസ്‌ത്രലേഖകന് എന്.എസ്. അരുണ്‍കുമാറാണ് ഗ്രന്ഥകര്‍ത്താവ്.
(ഗ്രന്ഥാലോകം ഡിസംബര് 2008)


എന്.എസ്. അരുണ്‍കുമാറിന്റെ പുസ്‌തകത്തില് ക്ലോണിങ്ങ് എന്ന സാങ്കേതിക വിദ്യയുടെ ഏറെക്കുറെ സമ്പൂര്‍ണ്ണമായ ചരിത്രം പ്രതിപാദിച്ചിരിക്കുന്നു. സസ്യശാസ്‌ത്രത്തിലും ജന്തുശാസ്‌ത്രത്തിലും ഇതിന്റെ പ്രായോഗികത തിരിച്ചറിഞ്ഞുകഴിഞ്ഞു. അടുത്തമേഖല മനുഷ്യശാസ്‌ത്രമാണ്. മനുഷ്യനെ ക്ലോണ് ചെയ്യുന്നതിന് സാങ്കേതികവും ധാര്‍മ്മികവുമായ തടസ്സങ്ങളുമുണ്ട്. എന്നാല്, ചികിത്സാപരക്ലോണിങ്ങ് (Therapeutic Cloning) തത്ത്വത്തില് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. രോഗബാധിതമായ ശരീരകലകളെ മുറിച്ചുനീക്കി, പുതിയവയെ ക്ലോണ് ചെയ്‌ത് പിടിപ്പിക്കാമെന്ന് പ്രത്യാശ. കാര്‍പ്പ് എന്ന ഇനത്തില്‍പ്പെട്ട മത്സ്യമാണ് പുതിയ തന്ത്രം ഉപയോഗിച്ച് 1963-ല് സൃഷ്‌ടിക്കപ്പെട്ട ആദ്യജീവി. ഡോളിയുടെ പിറവിക്ക് ഒരു വര്‍ഷം മുന്‍പ് റോസ്‌ലിന് ഇന്‍സ്റ്റിറ്റിയൂട്ടുകാര് രണ്ട് ചെമ്മരിയാടുകളെ ക്ലോണ് ചെയ്‌തെടുത്തു. കഷ്‌ടിച്ച് ഒരു വര്‍ഷമേ ഇവ ജീവിച്ചുള്ളൂ. 1986-ല് ഒരു ചുണ്ടെലിയും ക്ലോണ് ചെയ്യപ്പെട്ടു. കാള, പശു, പന്നി, പൂച്ച, കുതിര, കുരങ്ങ്, മുയല് തുടങ്ങിയ നാനാതരം സസ്‌തനികള് ഇതിനകം സൃഷ്‌ടിക്കപ്പെട്ടിട്ടുണ്ട്. അയ്യായിരം ബി.സിയില് ആരംഭിക്കുന്ന, ക്ലോണിങ്ങിന്റെ ചരിത്രത്തെ അതീവതന്മയത്വത്തോടെ അവതരിപ്പിക്കുന്നതിനു പുറമേ, ക്ലോണിങ്ങ് സാങ്കേതികവിദ്യയുടെ ബഹുവിധ വാഗ്‌ദാനങ്ങളെപ്പറ്റിയും മനുഷ്യക്ലോണിങ്ങിലടങ്ങിയിട്ടുള്ള ശാസ്‌ത്രീയവും ധാര്‍മ്മികവുമായ പ്രശ്‌നങ്ങളെപ്പറ്റിയും ഗ്രന്ഥകാരന് ചര്‍ച്ച ചെയ്യുന്നു.
(മലയാളം 6 ഫെബ്രുവരി 2009)


ജീവശാസ്‌ത്രപുസ്‌തകങ്ങള്‍ക്കു പ്രാധാന്യമുണ്ടായിരുന്നു. ഇന്നത്തെ സജീവവും നൂതനവുമായ പഠനശാഖയായ ക്ലോണിങ്ങിനെ കുറിച്ച് എന്.എസ്. അരുണ്‍കുമാര് രചിച്ച ഗ്രന്ഥമാണ് `ക്ലോണിങ്; ഡോളിയില് നിന്നും മനുഷ്യനിലെത്തുമ്പോള്'. വിജ്ഞാനലോകത്തിലേക്ക് സമസ്‌തവാതായനങ്ങളും തുറന്നിട്ട മലയാളിയുടെ വിജ്ഞാനതൃഷ്‌ണയെ തൃപ്‌തിപ്പെടുത്തുന്നതിനൊപ്പം ലോക ശാസ്‌ത്രക്കുതിപ്പിന്റെ സൂക്ഷ്‌മതയെ മലയാളവായനക്കാരിലെത്തിക്കാനും ഗ്രന്ഥകര്‍ത്താവിനു കഴിയുന്നു.
വിവിധരാജ്യങ്ങളിലെ ക്ലോണിങ് നിയമങ്ങള്, ക്ലോണിങ് ഗവേഷണ വര്‍ഷാനുപാത ചരിത്രസംഭവങ്ങള്, ക്ലോണിങ് ശബ്‌ദാവലി എന്നീ അനുബന്ധങ്ങള് ഗ്രന്ഥത്തിന്റെ ഉപയുക്തത വര്‍ദ്ധിപ്പിക്കുന്നു. ശാസ്‌ത്രീയനേട്ടങ്ങളുടെ സ്വീകാര്യഅസ്വീകാര്യതകളെ തുല്യപ്രാധാന്യത്തോടെയാണ് ഗ്രന്ഥത്തില് ചര്‍ച്ചചെയ്‌തിരിക്കുന്നത്. വിശകലനങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്ന രേഖാചിത്രങ്ങള് വായനയെ എളുപ്പമാക്കുന്നു. ഈ വിഷയത്തെ സംബന്ധിച്ച അധികവായനയ്‌ക്കു ചേര്‍ത്തിരിക്കുന്ന കുറിപ്പുകള്, ഗ്രന്ഥസൂചി, പുത്സകത്തില് പരാമര്‍ശിതമായ പദങ്ങളുടെ പദസൂചി (മലയാളത്തിലും ഇംഗ്ലീഷിലും) എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ്. അധികവായനയ്‌ക്ക് ഉതകുന്ന വെബ്‌സെറ്റുകള് പരാമര്‍ശത്തില് നിന്നും ഒഴിവാക്കിയിട്ടില്ല.
(വിദ്യാരംഗം ജനുവരി 20

ക്ലോണിങ് എന്ന വിശാലമായ ശാസ്‌ത്രത്തെക്കുറിച്ച്, അതിന്റെ വികാസപരിണാമങ്ങളെക്കുറിച്ച്, അതുസംബന്ധിച്ച ഗവേഷണങ്ങളെക്കുറിച്ച്, ആ ഗവേഷണത്തിലെ സാങ്കേതിക സംജ്ഞകളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം അടുത്തകാലംവരെയും മലയാളത്തിലുണ്ടായിരുന്നില്ല. എന്നലിപ്പോള് ക്ലോണിങ്: ഡോളിയില് നിന്ന് മനുഷ്യനിലെത്തുമ്പോള് എന്ന പുസ്‌തകത്തിലൂടെ ഡി.സിബുക്‌സ് ആ കുറവു പരിഹരിച്ചിരിക്കുന്നു. മലയാളത്തിലെ നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ ശാസ്‌ത്രകുതുകികള്‍ക് പരിചിതനായ ശാസ്‌ത്രലേഖകന് എന്.എസ്.അരുണ്‍കുമാറാണ് ഗ്രന്ഥകാരന്. ഒരു വലിയ അന്വേഷണത്തിന്റെ സാഫല്യമാണ് ഈ ഗ്രന്ഥം എന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ പറയാം. എന്നാല് അതുകൊണ്ടവസാനിക്കുന്നില്ല അതിന്റെ സവിശേഷത. ക്ലോണിങ്ങിന്റെ ചരിത്രപശ്ചാത്തലമവതരിപ്പിച്ചുകൊണ്ടു തുടങ്ങുന്ന പുസ്‌തകം അതിന്റെ അടിസ്ഥാനശാസ്‌ത്രത്തിലൂടെ പുരോഗമിച്ച് ആദ്യകാല ഗവേഷണശ്രമങ്ങളിലെത്തുന്നു. അനുബന്ധമായികൊടുത്തിട്ടുള്ള ക്ലോണിങ് സംബന്ധമായി വിവിധരാജ്യങ്ങളില് നിലവിലുള്ള നിയമാവലികളും ക്ലോണിങ് ഗവേഷണത്തിന്റെ വര്‍ഷാനുചരിതവും ക്ലോണിങ് പദാവലിയും വിലപ്പെട്ട രേഖകളാണ്. ഇതുകൂടാതെ, വിശദമായ ഒരു പദസൂചിയും ഗ്രന്ഥകര്‍ത്താവ് നല്കുന്നുണ്ട്. ചുരുക്കത്തില്, ക്ലോണിങിനെ സംബന്ധിച്ച ഒരു എന്‍സൈക്ലോപീഡിയയാണ് അരുണ്‍കുമാറിന്റെ ഈ പുസ്‌തകം എന്ന് നിസ്സംശയം പറയാം.
(കറന്റ് ബുക്‌സ് ബുള്ളറ്റിന്, ഒക്‌ടോബര് 2008)










Online Shop: http://www.dcbookshop.net/php/booksByLanguage.php?lid=2

Saturday, April 17, 2010

HAWKING FICTION REVIEW


Title          : George's Secret Key to the Universe

Authors    : Lucy and Stephen Hawking
Translator : N. S. Arun Kumar

Pages                         : 298
Original Publisher     : Random House
Translation Publisher: DC Books, Kerala.
Language                  : Malayalam
ISBN                         : 978-81-264-2563-1

ഒരു വിചിത്രലോകത്തില് വളരുന്ന കുട്ടിയാണ് ജോര്‍ജ്. വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരുപകരണം പോലും അവന്റെ വീട്ടിലില്ല. മെഴുകുതിരികളില് നിന്നാണ് വെളിച്ചം. സൂപ്പര് മാര്‍ക്കറ്റുകളില്‍നിന്നു കിട്ടുന്ന ഒരു ഉത്‌പന്നം പോലും അവന്റെ അച്ഛനമ്മമാര് ഉപയോഗിക്കുന്നില്ല. എല്ലാം സ്വയം നിര്‍മ്മിക്കുകയാണ്. വസ്‌ത്രങ്ങള് പോലും സ്വയം തുന്നിയുണ്ടാക്കുന്നവയാണ്. ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളെയും ഒഴിവാക്കിയിരിക്കുകയാണ്. കാരണം കടുത്ത പരിസ്ഥിതി വാദികളാണവര്. വൈദ്യുതി ഉത്‌പാദനവും വ്യവസായങ്ങളും പെട്രോള് വാഹനങ്ങളുമെല്ലാം പ്രകൃതിയുടെ താളം തെറ്റിക്കുന്നവയാണ്. അതുകൊണ്ട് അവയെ ഉപേക്ഷിച്ചുകൊണ്ടുള്ള ജീവിതരീതിയാണ് അവര് സ്വീകരിച്ചിരിക്കുന്നത്.

എന്നാല് സ്വന്തമായി ഒരു കമ്പ്യൂട്ടര് ഉണ്ടാവുക എന്നതാണ് ജോര്‍ജിന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനായുള്ള ശ്രമങ്ങള്‍ക്കിടയിലാണ് അവന് ഈ ലോകത്തിലെ ഏറ്റവും അപൂര്‍വ്വമായ കമ്പ്യൂട്ടറിനെ പരിചയപ്പെടാനാവുന്നത്. ദശലക്ഷം വര്‍ഷങ്ങളുടെ ഇടവളയെപ്പോലും സെക്കന്റുകളാക്കി മാറ്റാന് കഴിയുന്ന ഒരു കമ്പ്യൂട്ടര്. പ്രപഞ്ച രഹസ്യങ്ങളുടെ വാതായനങ്ങള് അതിലൂടെ ജോര്‍ജിനായി തുറക്കപ്പെടുന്നു. ഛിന്നഗ്രഹങ്ങള്, നക്ഷത്രങ്ങള്, തമോഗര്‍ത്തങ്ങള് തുടങ്ങിയ പ്രപഞ്ച വിസ്‌മയങ്ങളെയെല്ലാം നേരില്‍ക്കാണാന് അവനു കഴിയുന്നു.



ഇത് പ്രശസ്ത ശാസ്‌ത്രജ്ഞനായ സ്റ്റീഫന് ഹോക്കിംഗ് കുട്ടികള്‍ക്കായി പറയുന്ന കഥയാണ്. കഥ മാത്രമല്ല പ്രപഞ്ച വിജ്ഞാനത്തിലെ ഏറ്റവും പുതിയ കണ്ടെത്തല് വരെയും. ``ജോര്‍ജ്‌സ് സിക്രട്ട് കീ ടു ദ യൂണിവേഴ്‌സ്'' എന്ന പേരിലുള്ള ഈ പുസ്‌തകത്തിന്റെ വിവര്‍ത്തനം അടുത്തിടെ മലയാളത്തിലും പ്രസിദ്ധീകൃതമായി. `പ്രപഞ്ച വിസ്‌മയങ്ങളിലേക്കുള്ള ജോര്‍ജിന്റെ രഹസ്യത്താക്കോല്' എന്ന പരിഭാഷ ഡി.സി ബുക്‌സാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.


ഹോക്കിംഗും ഒരു കഥാപാത്രമാവുന്നു എന്നതാണ് ഈ ശാസ്‌ത്രകഥയുടെ മറ്റൊരു സവിശേഷത. ഹോക്കിംഗ് മാത്രമല്ല അദ്ദേഹത്തിന്റെ മകളായ ലൂസി ഹോക്കിംഗും. ജോര്‍ജിന്റെ അയല്‍പക്കത്തായാണ് അവരുടെ താമസം. എരിക് എന്ന ശാസ്‌ത്രജ്ഞനും അദ്ദേഹത്തിന്റെ മകളായ ആനിയുമാണ് അവിടെയുള്ളത്. എറികിന്റെ `കോസ്‌മോസ്' എന്ന കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് ജോര്‍ജും ആനിയും അവിശ്വസനീയമായ യാഥാര്‍ത്ഥ്യങ്ങളിലൂടെ പ്രപഞ്ചയാത്ര നടത്തുന്നത്. അതിനിടെയാണ് എറികിന്റെ പഴയ സുഹൃത്തും വില്ലനുമായ ഡോ. റീപ്പര് കടന്നെത്തുന്നത്.


ശാസ്‌ത്രനേട്ടങ്ങളെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ശാസ്‌ത്രസമൂഹത്തിന്റെ പ്രതിനിധിയാണ് റീപ്പര്. `കോസ്‌മോസ്' കൈക്കലാക്കുകയണ് റീപ്പറുടെ ലക്ഷ്യം. അതിനായി തന്ത്രപരമായ ഒരു നീക്കത്തിലൂടെ റീപ്പര് എറികിനെ ഒരു `തമോഗര്‍ത്ത'ത്തിന്റെ ഉള്ളില്‍പ്പെടുത്തുന്നു. പ്രകാശമടക്കം, അടുത്തെത്തുന്ന എന്തിനെയും `വിഴുങ്ങുന്ന'താണല്ലോ `തമോഗര്‍ത്തം'. പക്ഷേ, ജോര്‍ജിന്റെ സഹായത്തോടെ അതില്‍നിന്നും പുറത്തുകടക്കാന് എറികിനാവുന്നു. ഇതിലൂടെ തന്റെ ഏറ്റവും പുതിയ കണ്ടെത്തലിനെയുമാണ് ഹോക്കിംഗ് അവതരിപ്പിക്കുന്നത്.


`തമോഗര്‍ത്തങ്ങള്' അഥവാ `ബ്ലാക്ക് ഹോളുകളില്' നിന്ന് അതിനുള്ളില് പെട്ടവക്ക് തിരിച്ചെത്താമെന്ന ഹോക്കിംഗിന്റെ ആശയം `ഹോക്കിംഗ് റേഡിയേഷന്' (Hawking Radiation) എന്നാണറിയപ്പെടുന്നത്. ആധുനിക ഭൗതികത്തിലെ സങ്കീര്‍ണമായ ഈ പ്രതിഭാസത്തെ ഒരു ശാസ്‌ത്രകഥയുടെ പശ്ചാതലത്തില് ലളിതമായി വിവരിക്കുകയാണ് ഹോക്കിംഗ് ചെയ്യുന്നത്. കഥയുടെ ഭാഗമായി വരുന്ന ശാസ്‌ത്ര തത്വങ്ങള് പ്രത്യേകമായ കോളങ്ങളിലായി ഹോക്കിംഗ് തന്നെ വിശദീകരിക്കുന്നുണ്ട്. ഒപ്പം ആകര്‍ഷകമായ അനവധി ചിത്രങ്ങളും. ഹോക്കിംഗും ലൂസിയും ചേര്‍ന്ന് പുറത്തിറക്കാനുദ്ദേശിക്കുന്ന ശാസ്‌ത്രകഥാ പരമ്പരയിലെ ആദ്യപുസ്‌തകമാണിത്.

എന്.എസ് അരുണ്‍കുമാറാണ് മലയാള വിവര്‍ത്തനം തയ്യാറാക്കിയിരിക്കുന്നത്.


(Published in Sasthravicharam, March, 2010)

ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാന്‍ പറ്റിയ ഉദ്വേഗജനകമായ ഒരു നോവല്‍, വായിച്ചുതീരുമ്പോള്‍ തമോഗര്‍ത്തങ്ങളെന്ന സങ്കീര്‍ണ്ണമായ ഭൗതിശാസ്‌ത്ര സമസ്യയെപ്പറ്റി സാമാന്യം നല്ല വിജ്ഞാനം. വിശ്വപ്രശസ്‌ത ശാസ്‌ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗും മകള്‍ ലൂസിഹോക്കിംഗും ചേര്‍ന്നു രചിച്ച `പ്രപഞ്ച വിസ്‌മയങ്ങളിലേക്ക്‌ ജോര്‍ജിന്റെ രഹസ്യതാക്കോല്‍' എന്ന പുസ്‌തകത്തെ ഒട്ടും അതിശയോക്തിയില്ലാതെ ഇങ്ങനെ നമുക്ക്‌ വിശേഷിപ്പിക്കാം.



തമോഗര്‍ത്തങ്ങളെപ്പറ്റി മാത്രമല്ല, മിക്കവാറും എല്ലാ ജ്യോതിശാസ്‌ത്ര പ്രതിഭാസങ്ങളെപ്പറ്റിയും ഇതില്‍ വിവരണമുണ്ട്‌. എങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഒന്നും തന്നെ നോവലില്‍ പ്രതിപാദിക്കുന്നതായി വായനക്കാര്‍ക്ക്‌ തോന്നുകയില്ല. പ്രഗല്‍ഭനായ ശാസ്‌ത്രജ്ഞന്‍ എന്നതുപോലെ പ്രതിഭാശാലിയായ എഴുത്തുകാരനുമായ ഹോക്കിംഗിന്റേയും മകളുടേയും ഈ കൃതി ലോകമെമ്പാടുമുള്ള കുട്ടികളുടെ കൈയിലെത്തുമെന്ന കാര്യത്തില്‍ അതിശയമില്ല. ഹോക്കിംഗിന്റെ പ്രശസ്‌തമായ `ബ്രീഫ്‌ ഹിസ്റ്ററി ഓഫ്‌ ടൈം' പ്രചാരത്തിന്റെ കാര്യത്തില്‍ സര്‍വ്വകാല റിക്കാര്‍ഡു ഭേദിക്കുന്നതുപോലെ.


കുട്ടികള്‍ക്കും എല്ലാ മലയാളികള്‍ക്കും ഈ രഹസ്യത്താക്കോല്‍ വിവര്‍ത്തനം ചെയ്‌തു സമ്മാനിച്ചിരിക്കുന്നത്‌ എന്‍. എസ്‌ അരുണ്‍കുമാറാണ്‌. ഡി.സി. ബുക്‌സ്‌ ആണ്‌ പ്രസാധകര്‍. കുട്ടികള്‍ക്കുവേണ്ട അയത്‌നലളിതമായ ഭാഷ 300 പേജ്‌ വരുന്ന വിവര്‍ത്തനഗ്രന്ഥത്തെ മികവുറ്റതാക്കുന്നു.

(published in Yojana, November 2010)


Website of original: http://www.georgessecretkey.com/




An excerpt from the book:


ജോര്‍ജ്ജ് വലുതും വിശാലവുമായ വേദിയിലേക്കു കയറി അതിന്റെ മദ്ധ്യത്തിലായി നിന്നു.




``ജോര്‍ജ് ഗ്രീന്‍ബൈ എന്നാണ് എന്റെ പേര്. ഒരു പ്രഭാഷണം നടത്താനാണ് ഞാനിവിടെ നില്‍ക്കുന്നത്. പ്രഭാഷണത്തിന്റെ തലക്കെട്ട് ഇതാണ്: 'പ്രപഞ്ചത്തിലേക്കുള്ള എന്റെ രഹസ്യത്താക്കോല്'.


നിങ്ങള്‍ക്കറിയാമോ, ഞാന് എത്ര ഭാഗ്യവാനാണെന്ന്! പ്രപഞ്ചരഹസ്യങ്ങളിലേക്കുള്ള ഒരു രഹസ്യത്താക്കോല് ഞാന് കണ്ടുപിടിച്ചിരിക്കുകയാണ്. അതിലൂടെ നമുക്കു ചുറ്റിലുമുള്ള പ്രപഞ്ചത്തിന്റെ എല്ലാ വിസ്‌മയങ്ങളും നേരിട്ടു കാണാന് എനിക്കു സാധിച്ചു. ഞാന് നിരീക്ഷിച്ചവയില് കുറച്ചു കാര്യങ്ങള് നിങ്ങളുമായി പങ്കുവെയ്‌ക്കാനാണ് ഞാനാഗ്രഹിക്കുന്നത്. നമ്മള് എവിടെ നിന്നാണുണ്ടായത്? എന്തുകൊണ്ടാണ് നമ്മള് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്? നമ്മുടെ ഗ്രഹങ്ങള് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്? സൗരയൂഥം, ക്ഷീരപഥം, പ്രപഞ്ചം ഇതെല്ലാം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്? ഇതേക്കുറിച്ചെല്ലാം നിങ്ങളോട് പറയാന് ഞാനാഗ്രഹിക്കുന്നു. അതുപോലെതന്നെ നമ്മുടെ ഭാവിയെക്കുറിച്ചും. ഭാവി നമ്മളെ എങ്ങോട്ടേക്കാണ് നയിക്കുന്നത്? വരാനിരിക്കുന്ന നൂറ്റാണ്ടുകളില് ജീവിക്കണമെങ്കില്, അതിജീവിക്കണമെങ്കില് നാം എന്തു ചെയ്യണം? എന്താണ് നമുക്കാവശ്യം?


.......................................................................................................................................................


.......................................................................................................................................................


തീര്‍ച്ചയായും ഭൂമിയല്ലാതെയുള്ള മറ്റൊരു ഗ്രഹം കണ്ടെത്താനും അതിലേക്ക് താമസം മാറ്റാനും നമുക്ക് കഴിഞ്ഞെന്നു വരാം. പക്ഷേ, അതത്ര എളുപ്പമായ കാര്യമല്ല. അത്തരത്തില് അനുകൂല ജീവസാഹചര്യങ്ങളുള്ള ഒരു ഗ്രഹം അടുത്തെങ്ങുമില്ലെന്നും നമുക്കറിയാം. ഇനി അങ്ങനെയൊരു ഗ്രഹം കണ്ടെത്തിയാല്‍പ്പോലും അത് വളരെ വളരെ അകലെയായിരിക്കാം. പ്രപഞ്ചത്തിലെ പുതിയ ഗ്രഹങ്ങളെയും പുതിയ ലോകങ്ങളെയും കണ്ടെത്തുക എന്നത് ഏറെ രസകരമാണ്. പക്ഷേ, എല്ലാ അന്വേഷണങ്ങള്‍ക്കുമൊടുവില് നമ്മള് തിരിച്ചെത്തേണ്ടത് ഈ പഴയ വീട്ടിലേക്കുതന്നെയാണെന്ന് നമ്മളോര്‍മ്മിക്കണം. ഇനിയുള്ള നൂറുവര്‍ഷത്തേക്കെങ്കിലും അങ്ങനെ തിരികെയെത്താന് ഈ ഭൂമി ഇവിടെയുണ്ടെന്ന് നാം ഉറപ്പുവരുത്തണം.


ഒരുപക്ഷേ, നിങ്ങള് അതിശയിക്കുന്നുണ്ടാവും ഇതെല്ലാം ഞാന് എങ്ങനെ മനസ്സിലാക്കിയെന്ന്. മറ്റൊരു കാര്യം കൂടി പറയാന് ഞാനാഗ്രഹിക്കുന്നു. പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കാനും ഭൂമിയെ രക്ഷിക്കാനുമായി ഒരു രഹസ്യത്താക്കോലിന്റെയും ആവശ്യമില്ല. എല്ലാവര്‍ക്കും ഉപയോഗിക്കാന് കഴിയുന്ന ആ യഥാര്‍ത്ഥ താക്കോല് ഏതാണെന്ന് ഞാന് വെളിപ്പെടുത്താം. അതാണ് `ഭൗതികശാസ്‌ത്രം' എന്നറിയപ്പെടുന്ന `ഫിസിക്‌സ്'. അതിലൂടെ നമുക്കു ചുറ്റിലുമുള്ള ഈ പ്രപഞ്ചത്തെ മുഴുവന് നമുക്ക് മനസ്സിലാക്കാന് സാധിക്കും. നന്ദി!''.



Prapancha Vismayangalilekku Georginte Rahasyathakkol, which aptly finds a place in the scientific fiction category, is the Malayalam translation of the first children's book titled George's Secret Key To The Universe by Lucy Hawking and Stephen Hawking.

The book unravels hundreds of incontrovertible factors about the Universe and the solar system. Besides, it includes several latest concepts about Black Holes the mystery of which had been the subject of close scrutiny by the scientists and the philosophers. The authors take the readers for a ride into a world of adventure with several pieces of information about the Universe and the planets.

There are several pictures and illustrations as the primarily targeted readers are children. Catch them young, Yes, the right time for sowing the seeds of real and everlasting scientific quest in the mind has been found to be childhood. As the children grow, the thirst for knowing more also will grow automatically. Adventurous scientific books like these are sure to kindle the habit of reading in children.

The smooth-flow of the language of translation by NS Arunkumar is noteworthy. Both the young and the old will benefit immesnsely by a reading of the book.

(Review by Shri. M. KESAVAN NAMPOOTHIRI, The New Indian Express, 20th May 2010)

Sunday, April 11, 2010

ENCYCLOPEDIA OF EVOLUTION




Title                : ENCYCLOPEDIA OF EVOLUTION
Language        : Malayalam
Pages              : 697 (Multicolour)
Price               : Rs 900/-
Published by   : State Institute of Encyclopaedic Publications

ശാസ്‌ത്രത്തിന്റെ ചരിത്രത്തിലൂടെ ഒന്നു കണ്ണോടിക്കുന്ന ഏതൊരാളുടെയും മനസ്സില്‍ ആഴത്തില്‍ പതിയുന്ന രണ്ടു മഹാസംഭവങ്ങളാണ്‌ 1609-ല്‍ ഗലീലിയോ ആദ്യമായി ദൂരദര്‍ശിനി ഉപയോഗിച്ച്‌ വാനനിരീക്ഷണം നടത്തിയതും 1859-ല്‍ ചാള്‍സ്‌ ഡാര്‍വിന്‍ ഒറിജിന്‍ ഓഫ്‌ സ്‌പീഷിസ്‌ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതും. ചരിത്രഗതിയെ ഇത്രയേറെ മാറ്റിമറിച്ച സമാന സംഭവങ്ങളൊന്നും ശാസ്‌ത്ര ചരിത്രത്തില്‍ വേറെ ഉണ്ടെന്നു തോന്നുന്നില്ല.

സഹസ്രാബ്‌ദങ്ങളായി മനുഷ്യര്‍ തങ്ങളെപ്പറ്റി ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്‌തിരുന്ന ആശയപ്രപഞ്ചത്തെയാണ്‌ ചാള്‍സ്‌ ഡാര്‍വിന്‍ തന്റെ പരിണാമ സിദ്ധാന്തത്തിലൂടെ ഉലച്ചത്‌. `ചരിത്രത്തിലെ എക്കാലത്തെയും മഹത്തായ ആശയത്തിന്റെ' ഉപജ്ഞാതാവായ ഡാര്‍വിനെ പരാമര്‍ശിക്കാതെ ഇന്ന്‌ ഒരു ജീവശാസ്‌ത്രശാഖയ്‌ക്കും നിലനില്‍ക്കാനാവില്ല. എന്നാല്‍ ഡാര്‍വിന്‍ പരിണാമ സിദ്ധാന്തം അവതരിപ്പിക്കുന്ന കാലത്ത്‌ ഭൂരിപക്ഷം ശാസ്‌ത്രജ്ഞരും അതിനെ ഒരു സാധ്യതയായി മാത്രമെ കണ്ടിരുന്നുള്ളൂ. ക്രമേണ പരിണാമത്തിന്റെ തെളിവുകള്‍ ഓരോന്നായി വന്നു ചേര്‍ന്നെങ്കിലും അതിന്റെ ഭൗതികാടിത്തറ തികച്ചും ദുര്‍ബലമായിരുന്നു. അതുകൊണ്ടു തന്നെ, സൃഷ്‌ടിവാദികളുടെ വാദമുഖങ്ങള്‍ക്ക്‌ സാധാരണ ജനങ്ങളില്‍ വലിയ സ്വാധീനം നിലനിന്നു.

ജീവന്റെ തന്മാത്രാടിത്തറ വ്യക്തമായതോടെയാണ്‌, കൃത്യതയുള്ള ഒരു ശാസ്‌ത്രം എന്ന നിലയിലേയ്‌ക്ക്‌ പരിണാമ വിജ്ഞാനീയം ഉയര്‍ന്നത്‌. ഇന്നിപ്പോള്‍ യുക്തിസഹമായി ചിന്തിക്കുന്ന ഒരാള്‍ക്കും സന്ദേഹമുണ്ടാകാത്തവിധം അത്‌ ആശയതലത്തിലും നിരീക്ഷണതലത്തിലും കൃത്യത നേടിക്കഴിഞ്ഞു. എന്നു മാത്രമല്ല, പുതിയ ജീവരൂപങ്ങള്‍ക്ക്‌ പുനഃസംയോജക സാങ്കേതികവിദ്യയിലൂടെ ജന്മം നല്‍കാനുള്ള ശേഷിയും മനുഷ്യന്‍ ആര്‍ജ്ജിച്ചിരിക്കുന്നു. പരിണാമ വിജ്ഞാന രംഗത്ത്‌ മനുഷ്യന്‍ നടത്തിയ നീണ്ട വിഷമമേറിയ അന്വേഷണങ്ങളും അതിലൂടെ എത്തിച്ചേര്‍ന്ന ആധുനികധാരണകളും സാധാരണജനങ്ങള്‍ക്കു കൂടി മനസ്സിലാകുന്ന രീതിയില്‍ അനാവരണം ചെയ്യാനുള്ള ശ്രമമാണ്‌ ഈ വിജ്ഞാനകോശം.

(Forword by Prof. K. Pappootty,
Director, State Institute of Encyclopedic Publications)

Articles Contributed by me:

Ecotype (page 85)
Ichnology (page 87)
Exaptation (page 120)
Epigenetic Inheritance (page 126)
Mass Extinction (page 180)
Evolution of Fungi (page 479)

and biographies of Evolutionary Scientists/Philosophers:

Agassiz, Louis (page 19)
Anaximander (page 27)
Ayala, francisco Jose (page 44)
Carrol, Sean B (page 156)

Cuvier, Georges (page 178)
de Vries, Hugo (page 346)

Dobzhansky, T. G (page 364)
Eldredge, Niles (page 129)
Gould, Stephen Jay (page 216)
Goldschimdt, Richard (page 220)
Gray, Asa (page 224)
Hamilton, Williams (page 673)

Haldane, JBS (page 674)
Hooker, Joseph Dalton (page 676)
Henning, Emil Hans (page 677)
Haekel, Ernst Heinrich (page 678)
Howells, William (page 679)
Huxley, Julian (page 669)
Huxley, Thomas (page 670)
Kimoora, Motoo (page 171)
Lyell, Charles (page 573)
Lamarck, Jean Baptiste (page 574)
Linnaeus, Carl (page 579)
Lewontin, Richard (page 583)
Margulis, Lynn (page 540)
Malthus, Thomas (page 541)\
Mendel, Gregor Johann (page 544)
Maynard Smith, John (page 548)
Mayr, Ernst Walter (page 551)
Oparin, Alexander (page 133)

Oakley, Kenneth Page (page 137)
Ray, John (page 569)
Sympson, George Gaylord (page 648)
Sedgewick, Adam (page 654)
Stebbins, George Ledyard (page 665)
Wallace, Alfred Russel (page 604)

Wilson, Allan Charles (page 609)

Website  : http://www.keralasiep.org/
                  http://www.sarva.gov.in/

Email      : sarvavijnanakosam@yahoo.com
Phone     : 0471 3015665