Thursday, February 25, 2010
BOTANY PROJECT GUIDE BOOK REVIEWS
Title : Sasya Sasthra Padana Projectukal
Author : N. S. Arun Kumar
Pages : 100 (Paper Back)
Publishing : DC Books
Price : Rs 50/-
ISBN : 978-81-264-1808-4
സാധാരണ ക്ലാസ്‌റൂംവിദ്യാഭ്യാസരീതിയില്‍ വെറുതെയിരുന്ന് അറിവുകള്‍ സ്വീകരിക്കലാണ് വിദ്യാര്‍ത്ഥിയുടെ റോള്‍. കാര്യങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കി പകര്‍ന്നു കിട്ടുമ്പോള്‍ താല്‍പര്യമില്ലായ്‌മയും പങ്കാളിത്തമില്ലായ്‌മയും അനുഭവപ്പെടും. പുതിയ പഠനസമ്പ്രദായത്തില്‍ കുട്ടിയുടെ സജീവമായ പങ്കാളിത്തം ലക്ഷ്യമായി സ്വീകരിച്ചിട്ടുണ്ട്. പ്രോജക്‌ടുകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വലിയ പ്രാധാന്യം കൊടുക്കുന്നത് അതുകൊണ്ടാണ്. സ്വന്തം ബുദ്ധിയുപയോഗിച്ച് നിരീക്ഷിച്ചും പരീക്ഷിച്ചും കാര്യങ്ങള്‍ പഠിക്കാനും ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്താനും പ്രോജക്‌ടുകള്‍ ലക്ഷ്യമിടുന്നു. കുട്ടിയുടെ തലച്ചോറും വിവേചനശക്തിയും ഉണര്‍ത്തുന്ന രീതിയാണിത്. കുട്ടി അറിവു സ്വയം നിര്‍മ്മിക്കുകയാണെന്ന് ഈ രീതിയിലുള്ള പഠനത്തെ വിശേഷിപ്പിക്കാറുണ്ട്.
വെറുതെ എടുത്തുചാടി ചെയ്യാവുന്നവയല്ല ശാസ്‌ത്ര പ്രോജക്‌ടുകള്‍. പ്രോജക്‌ടുകള്‍ എന്നാല്‍ എന്താണ്? എങ്ങനെയൊക്കെയാണ് പ്രോജക്‌ടുകള്‍ നടത്തേണ്ടത്? കണ്ടെത്തലുകള്‍ എങ്ങനെ റിപ്പോര്‍ട്ട് രൂപത്തില്‍ അവതരിപ്പിക്കാം? തുടങ്ങിയ കാര്യങ്ങള്‍ വഴിതെറ്റി അശാസ്‌ത്രീയമായിത്തീരും. സസ്യശാസ്‌ത്രസംബന്ധമായ പ്രോജക്‌ടുകളെപ്പറ്റി അറിയേണ്ട കാര്യങ്ങളെല്ലാം നല്‍കുന്ന പുസ്‌തകമാണ്. `സസ്യശാസ്‌ത്ര പ്രോജക്‌ടുകള്‍' ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി തലത്തിലുള്ള കുട്ടികളെയും അധ്യാപകരെയും ഉദ്ദേശിച്ച് എഴുതിയതാണെങ്കിലും പ്രോജക്‌ടുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നവര്‍ക്ക് താഴ്‌ന്ന ക്ലാസുകളിലും ഇത് ഉപയോഗിക്കാം.
ഇരുപതോളം മാതൃകാ പ്രോജക്‌ടുകളുടെ രൂപരേഖയും സസ്യങ്ങളെ ഉപയോഗിച്ച് നടത്താവുന്ന മുപ്പതോളം ലഘുപരീക്ഷണങ്ങളും ഇതില്‍കൊടുത്തിട്ടുണ്ട്. നിരവധി പ്രോജക്‌ടുകളും സാധാരണ ഉപയോഗിക്കുന്ന സ്റ്റെയിനുകള്‍, ഫിക്‌സേറ്റീവുകള്‍, കള്‍ച്ചര്‍ മാധ്യമങ്ങള്‍ ഇവ തയ്യാറാക്കുന്ന രീതിയും ഉള്‍ക്കൊള്ളുന്നു എന്നത് ഇതിന്റെ പ്രയോജനം വര്‍ധിപ്പിക്കും. ആകര്‍ഷകമായ കവര്‍, നല്ല അച്ചടി, വിശദമായ പദസൂചി തുടങ്ങിയവ ഇതിന്റെ ആകര്‍ഷകത്വം കൂട്ടുന്നു. സസ്യശാസ്‌ത്രപ്രശ്‌നങ്ങളെ സ്വന്തം രീതിയില്‍ അപഗ്രഥിച്ച് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു വഴികാട്ടിയാണ് ഈ പുസ്‌തകം.
(യുറീക്ക ജൂലൈ 2008)
Online Shop: http://www.dcbookshop.net/php/bookSearchResult.php?val=SASYA%20SASTHRA%20PADANA%20PROJECTUKAL&type=BUK
Subscribe to:
Posts (Atom)